തിരുവനന്തപുരം: സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരം നഗരസഭ വാങ്ങിയ 60 ഇലക്‌ട്രിക് സ്മാര്‍ട്ട് ബസ്സുകള്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിന് കൈമാറി.
ചാല ഗവ. ബോയ്സ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗത മന്ത്രി ആന്റണി രാജുവിന് താക്കോല്‍ കൈമാറി. ചാല മുതല്‍ സെക്രട്ടറിയേറ്റ് വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇലക്‌ട്രിക് ബസില്‍ യാത്ര ചെയ്തു. ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി ഒഴിവാക്കി നഗരത്തില്‍ ഹരിത വാഹനങ്ങള്‍ ഇറക്കുയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ സിഫ്റ്റ് ജീവനക്കാരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകകൊണ്ട് വാങ്ങിയ സിഫ്റ്റ് ഹൈബ്രിഡ് ബസ്സുകളുടെ ഫ്ലാഗ് ഓഫും മുഖ്യമന്ത്രി നിര്‍വഹിച്ചു. യാത്രക്കാര്‍ക്ക് ബസുകളുടെ തത്സമയ വിവരങ്ങള്‍ ലഭിക്കാനായി മാര്‍ഗദര്‍ശി എന്ന ആപ്പും പുറത്തിറക്കി.
തിരുവനന്തപുരം നഗരത്തിലെ പൊതു ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ ആധുനികമാക്കുന്നതിന്‍റെ ഭാഗമായി 104 കോടി ചെലവില്‍ 113 ഇലക്‌ട്രിക് ബസുകളാണ് വാങ്ങുന്നത്. ഇതില്‍ ആദ്യഘട്ടമായി അറുപത് ബസുകളാണ് കൈമാറിയത്.
Ksrtc

Post a Comment