കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വൻലഹരി വേട്ട. എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാരക ലഹ്രിമരുന്ന് വിതരണത്തിനെത്തിക്കുന്ന യുവതിയും യുവാവും പിടിയിലായി.
തൃശൂര്‍ തലപ്പള്ളി മുണ്ടത്തിക്കോട് സ്വദേശിനി മരിയാറാണി(21) വയനാട് ബത്തേരി പടിച്ചിറ സ്വദേശി ഷിന്റോ ഷിജു(23) എന്നിവരെയാണ് കണ്ണൂര്‍ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടര്‍ സിനുകൊയില്യത്തും സംഘവും പിടികൂടിയത്.
കണ്ണൂര്‍ കക്കാട് റേഡില്‍ തെക്കിബസാര്‍ മെട്ടമ്മലില്‍ വച്ചാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും പിടിയിലായത്. പ്രതികളില്‍ നിന്നും 23.779 ഗ്രാം മാരകലഹരിമരുന്നായ മെത്താഫിറ്റമിനും 64 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. കണ്ണൂര്‍ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് മൊത്താഫിറ്റാമിനും കഞ്ചാവുമെത്തിക്കുന്നമൊത്ത വിതരണക്കാരില്‍ പ്രധാനികളാണ് അറസ്റ്റിലായ ഷിന്റോ ഷിബുവും മരിയ റാണിയും.
ചെറുകിട വില്‍പനക്കാര്‍ക്ക് ആവശ്യാനുസരണം ബംഗ്ളൂരില്‍ നിന്നും മൊത്തമായും ചില്ലറയായും ഇവര്‍ ലഹരിവസ്തുക്കള്‍ എത്തിച്ചു കൊടുക്കാറുണ്ടെന്ന് എക്സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ കണ്ണൂര്‍ റെയ്ഞ്ച് എക്സൈസ് സിവില്‍ ഓഫീസര്‍മാരായ സി. എച്ച് റിഷാദ്, എൻ.രജിത്ത്കുമാര്‍, എം.സജിത്ത്, കെ.പി റോഷി, ഗണേശ്ബാബു, ടി. അനീഷ്,പി.നിഖില്‍, വനിതാസിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.വി ദിവ്യ, കെ.വി ഷൈമ, പി.ഷമീന എന്നിവരും പങ്കെുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറെക്കാലമായി ഇവര്‍ കണ്ണൂരിലെത്തുന്നത് എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികളുടെ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചു കൃത്യമായ വിവരം ലഭിച്ചതു പ്രകാരമാണ് അറസ്റ്റു ചെയ്തത്.

Post a Comment