പാലക്കാട് കല്ലട ട്രാവല്‍സിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

 


പാലക്കാട് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്.


ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ബസ്. തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. അപകടസമയത്ത് 38 പേരാണ് ബസിലുണ്ടായിരുന്നത്


മലപ്പുറം എടയത്തൂര്‍ സ്വദേശി സൈനബ ബീവിയാണ് മരിച്ച ഒരാള്‍. മറ്റൊരാള്‍ പുരുഷനാണ്. ഇയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസിനടിയില്‍പ്പെട്ടവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.

Post a Comment

Previous Post Next Post