മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 തൊഴിലാളികൾ മരിച്ചു. ഐസ്വാളിൽ നിന്ന് 21 കിലോമീറ്റർ അകലെ സായിറങ്കിൽ നിർമിക്കുന്ന റെയിൽവേ പാലമാണ് തകർന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 24 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സായിറങ്കിലെ കുറുങ് നദിയെ ബന്ധിപ്പിക്കുന്ന പാലത്തിലാണ് അപകടം സംഭവിച്ചത്.

Post a Comment