ജ്വല്ലറിയിലെ ആഭരണങ്ങള്‍ ഉരുക്കുന്ന മുറിയുടെ പൂട്ട് തകര്‍ത്ത് മോഷണം; കവര്‍ച്ച നടത്തിയത് മൂന്ന് കിലോ വെള്ളിയാഭരണങ്ങള്‍

 


പയ്യാവൂർ: പയ്യാവൂരിലെ ജ്വല്ലറിയില്‍ വൻ കവര്‍ച്ച. ജ്വല്ലറിയില്‍ നിന്ന് മൂന്ന് കിലോ വെള്ളിയാഭരണങ്ങള്‍ മോഷണം പോയി.

ജ്വല്ലറിയുടെ പഴയ ആഭരണങ്ങള്‍ ഉരുക്കുന്ന മുറിയുടെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം നടത്തിയത്. മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞെങ്കിലും മുഖം വ്യക്തമല്ല.

സംഭവത്തെ തുടര്‍ന്ന് പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പയ്യാവൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ചേന്നാട്ട് ജ്വല്ലറിയുടെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മ്മണ സ്ഥലത്താണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച രാത്രിയാണ് മോഷ്ടാവ് പൂട്ട് തകര്‍ത്ത് അകത്ത് കയറി വെള്ളിയാഭരണങ്ങളുമായി കടന്നത്.


Post a Comment

Previous Post Next Post