പു​റ​ത്തു​നി​ന്നും ക​ര​ണ്ട്; ഉ​ട​ൻ ലോ​ഡ് ഷെ​ഡ്ഡിം​ഗ് ഉ​ണ്ടാ​വി​ല്ല



തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും സം​സ്ഥാ​ന​ത്ത് ഉ​ട​ൻ ലോ​ഡ് ഷെ​ഡ്ഡിം​ഗ് ഉ​ണ്ടാ​വി​ല്ല. സെ​പ്റ്റം​ബ​ർ നാ​ല് വ​രെ പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത് തു​ട​രാ​ൻ കെ​എ​സ്ഇ​ബി​ക്ക് നി​ർ​ദേ​ശം. മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച വൈ​ദ്യു​തി​സ്ഥി​തി അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.


വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഉ​ണ്ടെ​ങ്കി​ലും പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി വാ​ങ്ങി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്. പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​നു വി​ളി​ച്ച ഹ്ര​സ്വ​കാ​ല ക​രാ​റി​നു​ള്ള ടെ​ൻ​ഡ​ർ തു​റ​ക്കു​ന്ന സെ​പ്റ്റം​ബ​ർ നാ​ല് വ​രെ പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത് കെ​എ​സ്ഇ​ബി തു​ട​രും.


കേ​ന്ദ്രം നി​ർ​ദേ​ശി​ച്ച സ്മാ​ർ​ട്ട് മീ​റ്റ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കേ​ണ്ടെ​ന്നും തീ​രു​മാ​ന​മാ​യി. എ​ന്നാ​ൽ സ്മാ​ർ​ട്ട് മീ​റ്റ​ർ പ​ദ്ധ​തി സ്വ​ന്തം നി​ല​യ്ക്ക് ന​ട​പ്പാ​ക്കാ​ൻ കെ​എ​സ്ഇ​ബി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Post a Comment

Previous Post Next Post