ഗര്‍ഭിണികളുടെ ആരോഗ്യ പരിരക്ഷ: പ്രധാനമന്ത്രി മാതൃവന്ദന യോജനയില്‍ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

 


തിരുവനന്തപുരം: പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതിയില്‍ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

ഗര്‍ഭിണികളായ സ്ത്രീകളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയര്‍ത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത്.

അങ്കണവാടികളിലൂടെയോ നേരിട്ടോ https://pmmvy.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാം.

ആദ്യ പ്രസവത്തിന് 5000 രൂപയും രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞാണെങ്കില്‍ 6000 രൂപയും പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.

Post a Comment

Previous Post Next Post