ലൈ​സ​ന്‍​സി​ല്ല; ജില്ലയിൽ 100 സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീസ്

 


ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടു​പി​ടി​ക്കാ​ന്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ ഫോ​സ്‌​കോ​സ് ലൈ​സ​ന്‍​സ് ഡ്രൈ​വ് 2023 എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലെ എ​ട്ടു സ​ര്‍​ക്കി​ളു​ക​ളി​ലെ 652 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ല്‍ 100 സ്ഥാ​പ​ന​ങ്ങ​ള്‍ ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.


ലൈ​സ​ന്‍​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​നി പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കു​ക​യു​ള്ളൂ. യ​ഥാ​ര്‍​ഥ ലൈ​സ​ന്‍​സ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താ​തെ ചെ​റി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് മാ​ത്ര​മെ​ടു​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന 42 സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും നോ​ട്ടീസ് ന​ല്‍​കി. മു​ഴു​വ​ന്‍ ഭ​ക്ഷ്യ സം​രം​ഭ​ക​രേ​യും ലൈ​സ​ന്‍​സ് പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന.


ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ന്‍​സ് പ​രി​ധി​യി​യി​ല്‍ വ​ന്നി​ട്ടും ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ ര​ജി​സ്ട്രേ​ഷ​ന്‍ മാ​ത്ര​മെടു​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ അ​ട​ച്ചു​പൂ​ട്ട​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.


സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം നി​ര്‍​മി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​വ​ര്‍, പെ​റ്റി റീ​ടെ​യ്‌​ല​ര്‍, തെ​രു​വു ക​ച്ച​വ​ട​ക്കാ​ര്‍, ഉ​ന്തു​വ​ണ്ടി​യി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ര്‍, താ​ത്കാ​ലി​ക ക​ച്ച​വ​ട​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് മാ​ത്ര​മേ ര​ജി​സ്ട്രേ​ഷ​ന്‍ അ​നു​മ​തി​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കാവു​ന്ന​ത്.

Post a Comment

Previous Post Next Post