ആലക്കോട്ജോ:സ്ഗിരി-കണ്ണൂർ കെഎസ്ആർടിസി ബസ് സർവീസ് ഇന്ന് (07-08-2023)മുതൽ പുനഃരാരംഭിക്കും.
രാത്രിയിൽ കണ്ണൂരിലെത്തുന്ന മലയോരവാസികളായ ട്രെയിൻയാത്രികർക്ക് ഏറെ ഗുണകരമാകുന്ന ബസാണിത്. രാത്രി പതിനൊന്നോടെ കണ്ണൂരിൽ നിന്ന് യാത്രയാരംഭിച്ച് തളിപ്പറമ്പ് - ആലക്കോട് - ഉദയഗിരി വഴി അരിവിളഞ്ഞ പോയിലിൽ സർവീസ് അവസാനിപ്പിക്കും.
അടുത്ത ദിവസം രാവിലെ 7.10ന് അരിവിളഞ്ഞ പൊയിലിൽ നിന്ന് ജോസ് ഗിരിയിലേക്ക് പുറപ്പെടും. തുടർന്ന് 7.25 ജോസ്ഗിരിയിൽ നിന്ന് കണ്ണൂരിലേക്ക് യാത്ര തിരിക്കും.
ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ നടത്തിയ ക്രിയാത്മക ഇടപെടലുകൾ ആണ് ബസ് സർവീസ് പുനരാരംഭിക്കാൻ ഉള്ള തീരുമാനത്തിലേക്ക് കെഎസ്ആർടിസിയെ നയിച്ചത്.
.jpeg)

Post a Comment