പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള അപേക്ഷ നാളെ സമര്‍പ്പിക്കാം. രാവിലെ 10 മണി മുതലാണ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം. ഒന്‍പത് മണി മുതല്‍ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാകും. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കോ, അലോട്ട്‌മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവര്‍ക്കോ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ പോയവര്‍ക്ക്, വേണ്ട തിരുത്തലുകള്‍ വരുത്തി അപേക്ഷ നല്‍കാം. ജൂലൈ12വരെ അപേക്ഷസമര്‍പ്പിക്കാം

Post a Comment