വീണ്ടും ഉരുൾപൊട്ടൽ; ചെറുപുഴ പഞ്ചായത്തിലെ ഉദയംകാണാക്കുണ്ടിലാണ് ഉരുൾപൊട്ടിയത്



പുളിങ്ങോം: ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം ഉദയംകാണാക്കുണ്ടിൽ ഉരുൾപൊട്ടല്‍. ഇന്ന് രാവിലെയോടെയാണ് ഉദയംകാണാക്കുണ്ടിലെ ക്യഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. 

ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടറും ജനപ്രതിനിധികളും പുളിങ്ങോം വില്ലേജ് ഓഫീസ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.

ഉരുള്‍ പൊട്ടലില്‍ നാല് വെെദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.ക്യഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉരുൾപൊട്ടിയതിനെ തുടർന്ന് ചെറുപുഴ കാര്യങ്കോട് പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നു.



Post a Comment

Previous Post Next Post