റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. മൂവാറ്റുപുഴ നിര്‍മല കോളജ് ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനി നമിതയാണ് മരിച്ചത്.
നമിതയ്‌ക്കൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ഥിനിക്കും ബൈക്ക് ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റു.
ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ഥിനികളെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. കോളജിന് മുന്നില്‍ വെച്ചാണ് അപടകമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്‍ നമിതയുടെ ജീവൻ രക്ഷിക്കാനായില്ല.

Post a Comment