കണ്ണൂരില്‍ മദ്യ ലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച ആള്‍ അറസ്റ്റില്‍

 


കണ്ണൂര്‍: കണ്ണൂരില്‍ മദ്യ ലഹരിയില്‍ റോഡെന്ന് കരുതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച ആളെ കണ്ണൂ‍ര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് താഴെ ചൊവ്വ റെയില്‍ വേ ഗേറ്റിന് സമീത്ത് കൂടെ ട്രാക്കിലൂടെ 15 മീറ്ററോളം കാറോടിച്ചത്. കാര്‍ റെയില്‍ വേ പാളത്തില്‍ കുടുങ്ങി ഓഫാകുകയും ചെയ്തു.

സംഭവം കണ്ട ഗേറ്റ് കീപ്പര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കാര്‍ ട്രാക്കില്‍ നിന്ന് മാറ്റി ജയപ്രകാശിനെതിരെ റെയില്‍ വേ ആക്‌ട് പ്രകാരവും മദ്യപിച്ച്‌ വാഹനമോടിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ജയപ്രകാശിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചെങ്കിലും കാര്‍ വിട്ട് നല്‍കിയിട്ടില്ല. വാഹനം പോലീസ് കോടതിയില്‍ ഹാജരാക്കും.


Post a Comment

Previous Post Next Post