പ്ലസ് വണ്‍ ക്ലാസുകൾ ഇന്ന് മുതൽ ; അവധി പ്രഖ്യാപിച്ച ജില്ലകളിലുള്ളവർ ഹാജരാകേണ്ട

 


സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. മഴക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. മെറിറ്റ് സീറ്റില്‍ 2,63,688 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18,901, മാനേജ്‌മെന്റ് ക്വാട്ടയില്‍ 18,735, അണ്‍ എയ്ഡഡില്‍ 11,309 വിദ്യാര്‍ഥികളും പ്രവേശനം നേടി.

Post a Comment

Previous Post Next Post