സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യ

 


സാഫ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ കുവൈറ്റിനെ തകർത്ത് ഇന്ത്യക്ക് കിരീടം. ഷൂട്ടൗട്ടിൽ 5-4 നാണ് വിജയം. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോളുകൾ വീതമാണ് നേടിയത്.  14ാം മിനുറ്റില്‍ ഷബീബ് അല്‍ ഖാല്‍ദിയിലൂടെ കുവൈറ്റാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ 38ാം മിനുറ്റില്‍ ലാലിയൻസുവാല ചാംഗ്തേയിലൂടെ ഇന്ത്യ സമനില പിടിച്ചു. ശേഷം മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നെങ്കിലും ഗോൾ കണ്ടെത്താനാകാതോടെയാണ് ഷൂട്ടൗട്ടിൽ കലാശിച്ചത്.

Post a Comment

Previous Post Next Post