കണ്ണൂര്‍ കാട്ടാമ്ബള്ളിയില്‍ യുവാവ് കുത്തേറ്റു മരിച്ചു

 


കണ്ണൂര്‍: കണ്ണൂര്‍ കാട്ടാമ്ബള്ളിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കല്‍ കീരിയാട് ബുഖാരി മസ്ജിദിന് സമീപം തോട്ടോന്‍ മുസ്തഫയുടെ മകന്‍ റിയാസ്(43) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 12ഓടെയാണ് സംഭവം. കാട്ടാമ്ബള്ളി കൈരളി ബാറിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ റിയാസിന് കത്തികൊണ്ട് വയറ്റില്‍ ആഴത്തിലുളള കുത്തേല്‍ക്കുകയായിരുന്നു. ബാര്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വളപട്ടണം പോലിസ് സ്ഥലത്തെത്തി യുവാവിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന റിയാസ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.


വയറിനേറ്റ ആഴത്തിലുളള കുത്താണ് മരണകാരണം. റിയാസിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ജിം നിസാം എന്നയാള്‍ ഓടിരക്ഷപ്പെട്ടതായി പോലിസ് പറഞ്ഞു. റിയാസിന്റെ മൃതദേഹം വളപട്ടണം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വളപട്ടണം പോലിസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post