ചെറുപുഴ: അങ്കണവാടി റോഡിലെ വീട്ടുവളപ്പില്‍ നിന്നു കൂറ്റൻ പെരുമ്ബാമ്ബിനെ പിടികൂടി. ടി.വി.കാസിമിന്റെ വീട്ടുവളപ്പില്‍ നിന്നാണ് കഴിഞ്ഞ ദിവസം പെരുമ്ബാമ്ബിനെ പിടികൂടിയത്.
പെരുമ്ബാമ്ബിനെ കണ്ടെത്തിയ വിവരം വീട്ടുകാര്‍ വനംവകുപ്പ് അധികൃതരെ അറിയിച്ചു. ഇതേത്തുടര്‍ന്നു സ്ഥലത്തു എത്തിയ പയ്യന്നൂര്‍ പവിത്രന്റെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ സഹായത്തോടെ പെരുമ്ബാമ്ബിനെ പിടികൂടി കാട്ടില്‍ വിട്ടു.
മഴ ആരംഭിച്ചതോടെ കര്‍ണാടക വനത്തില്‍ നിന്നു പെരുമ്ബാമ്ബും രാജവെമ്ബാലയും തേജസ്വിനിപ്പുഴയിലൂടെ ഒഴുകി ജനവാസ കേന്ദ്രങ്ങളില്‍ എത്തുന്നത് പതിവുസംഭവമാണ്.
കഴിഞ്ഞ വര്‍ഷം തേജസ്വിനിപ്പുഴയുടെ കന്നിക്കളം ഭാഗത്തു രാജവെമ്ബാലയെ കണ്ടെത്തിയിരുന്നു. എന്നാല്‍ അന്ന് പാമ്ബിനെ പിടികൂടാൻ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു.
ഇതേത്തുടര്‍ന്നു പ്രദേശവാസികള്‍ കുറെ ദിവസം ഭയപ്പാടിലായിരുന്നു. പുഴയില്‍ കൂടി ഒഴുകി വരുന്ന പെരുമ്ബാമ്ബ് വീടിനു സമീപത്തുളള കോഴിക്കൂട്ടില്‍ കയറി കോഴികളെ കൊല്ലുന്നതും പതിവാണ്.

Post a Comment