ആലക്കോട്:കരുവഞ്ചാൽ മുണ്ടച്ചാലിൽ വീടുകളിൽ വെള്ളം കയറി ;കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടൽ ആലക്കോട് പുഴയിൽ വെള്ളം ക്രമാതീതമായി ഉയർന്നു
വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപവും, ആലക്കോട് പുഴയിലും ജലനിരപ്പ് ഉയരുന്നു.
രാവിലെ 10 മണിയോടെ കാപ്പിമല വനത്തോട് ചേർന്നാണ് ഉരുൾപൊട്ടലുണ്ടായത്.
ശക്തമായ വെള്ളമാണ് പ്രദേശത്തേക്ക് ഒലിച്ചിറങ്ങുന്നത്.ആൾതാമസമില്ലാത്ത പ്രദേശമാതിനാൽ മറ്റ് വലിയ അപകടം ഉണ്ടായിട്ടില്ല._
എന്നാൽ, നിരവധി ഏക്കർ സ്ഥലത്തെ കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.


Post a Comment