മഴ കനക്കുന്നു, അപകട സാധ്യത കൂടുന്നു; വേണം റോഡിലും ചില മുന്‍കരുതലുകള്‍

 


മഴ കനക്കുന്ന സാഹചര്യത്തില്‍ റോഡ് അപകട സാധ്യതകള്‍ കൂടുതലാണ് എന്നതിനാല്‍ തന്നെ പ്രതിരോധിക്കാൻ ചില മുൻകരുതലുകള്‍ എടുക്കേണ്ടതുണ്ട്.

എന്തെല്ലാമാണെന്നല്ലേ.


• മഴക്കാലങ്ങളില്‍ റോഡിലെ വെള്ളക്കെട്ടില്‍ ഹൈഡ്രോ എഫക്‌ട് മൂലം വാഹനങ്ങള്‍ തെന്നി പോകാൻ സാധ്യതയുള്ളതിനാല്‍ വേഗത കുറച്ചും ശ്രദ്ധയോടുകൂടിയും വാഹനങ്ങള്‍ ഓടിക്കേണ്ടതാണ്


• അപകടങ്ങള്‍ കുറയ്ക്കുന്നതിനായി വാഹനത്തിന്റെ ക്ലച്ച്‌, ബ്രേക്ക്, സ്റ്റിയറിംഗ് തുടങ്ങിയ മെക്കാനിക്കല്‍ ആൻഡ് ഇലക്‌ട്രിക്കല്‍ സിസ്റ്റം പരിശോധിച്ച്‌ അവയുടെ പ്രവര്‍ത്തനം നല്ല രീതിയിലാണെന്ന് ഉറപ്പുവരുത്തണം.


ചര്‍മ്മ പ്രശ്നങ്ങള്‍ മഴക്കാലത്ത് നിങ്ങളെ അലട്ടുന്നുണ്ടോ; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍


• തേഞ്ഞുപോയ ടയറുകള്‍ വെച്ചുള്ള ഡ്രൈവിംഗ് പാടില്ല.


• വാഹനത്തിന്റെ ഒരു ടയര്‍ വെള്ളത്തിലും മറ്റൊരു ടയര്‍ ഗ്രിപ്പുള്ള പ്രതലത്തിലുമായി വാഹനം ഓടിക്കുമ്ബോള്‍ വാഹനത്തിന്റെ വേഗത കുറയ്ക്കണം.


• ഹെഡ് ലൈറ്റുകള്‍ മങ്ങിയതാണെങ്കില്‍ മഴക്കാലങ്ങളില്‍ അത് മാറ്റേണ്ടതാണ്.


• ബസ്സ്, കാര്‍ പോലുള്ള വാഹനങ്ങളില്‍ വൈപ്പിങ് സിസ്റ്റം 100 ശതമാനം ഉറപ്പുവരുത്തണം. കേടായ വൈപ്പറുകള്‍ മാറ്റുകയും വൈപ്പറിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തുകയും ചെയ്യണം.


• രാത്രികാലങ്ങളില്‍ ബ്രേക്കിംഗ് ലൈറ്റുകള്‍, മറ്റു ലൈറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നല്ല രീതിയിലാണെന്ന് ഉറപ്പുവരുത്തണം.


• സാധാരണ വാഹനങ്ങള്‍ ഓടിക്കുമ്ബോള്‍ കിട്ടുന്ന ബ്രേക്ക് എഫിഷ്യൻസി മഴക്കാലങ്ങളില്‍ ലഭിക്കാത്തതിനാല്‍ വേഗതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നത് അപകടങ്ങള്‍ വിളിച്ചുവരുത്തും.

Post a Comment

Previous Post Next Post