ചികിത്സയ്ക്കിടെ വെറ്ററിനറി ഡോക്ടറെ നായ കടിച്ചു

 


കണ്ണൂർ | ജില്ലാ മൃഗാസ്പത്രിയിലെ ഡോ. ഷെറിൻ ബി സാരംഗിനാണ് ചികിത്സക്കായി എത്തിച്ച വളർത്തു നായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചയോടെ ജില്ലാ മൃഗാസ്പത്രി ഒ പിയിലാണ് സംഭവം. ചെവി പരിശോധനക്കായി എത്തിച്ച ലാബർ ഡോഗ് ഇനത്തിൽപ്പെട്ട നായയാണ് കടിച്ചത്.

നായയുടെ കടിയേറ്റ ഡോക്ടർക്ക് ബി പി കുറയുകയും ബോധക്ഷയം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് ഇദ്ദേഹത്തെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പെടുത്ത ശേഷം ഡോക്ടറുടെ മുറിവുകൾ തുന്നിക്കെട്ടി. ഒരു മണിക്കൂറിന് ശേഷം ഡിസ്ചാർജ് ചെയ്തു.

Post a Comment

Previous Post Next Post