ആദ്യം ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഗ്രേറ്റ് ചെയ്ത ഇഞ്ചി ചേര്‍ക്കുക, ശേഷം അഞ്ചോ ആറോ പുതിനയിലയും ചേര്‍ക്കണം. ഒരു ടീസ്പൂണ്‍ പെരുഞ്ചീരകവും ചേര്‍ക്കാം. ഇനിയിത് നന്നായി തിളച്ച ശേഷം തീ കെടുത്തി ആറാൻ വയ്ക്കാം. മുഴുവനായി ചൂടാറും മുമ്പ് തന്നെ അരിച്ചെടുത്ത് ഇത് കുടിക്കാവുന്നതാണ്. ആവശ്യമെങ്കില്‍ ഇതിലേക്ക് അല്‍പം ചെറുനാരങ്ങാ നീരും ബ്ലാക്ക് സാള്‍ട്ടും കൂടി ചേര്‍ക്കാവുന്നതാണ്.

Post a Comment