കാസർകോട് സ്കൂള്‍ കോമ്പൗണ്ടിൽ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

  


കാസര്‍കോട്: സ്കൂള്‍ കോമ്പൗണ്ടിൽ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കാസര്‍കോട് അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്.

വൈകുന്നേരം സ്കൂള്‍ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികള്‍ സ്കൂള്‍ വിട്ട് പടവുകളിറങ്ങി വരുമ്ബോള്‍ കോമ്ബൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു.

യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്ബതികളുടെ മകളാണ് മരിച്ച ആയിഷത്ത് മിൻഹ.അപകടത്തില്‍ മറ്റൊരു കുട്ടിക്കും പരിക്കേറ്റു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

Previous Post Next Post