കണ്ണൂര്‍: ജീവനക്കാരിയെ പട്ടാപ്പകല്‍ സഹകരണ സൊസൈറ്റി മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പില്‍ സീന (45 )ആണ് മരിച്ചത്.
കൊവ്വപുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയില്‍ ഇന്ന് രാവിലെ 11.30നാണ് സംഭവം.
സൊസൈറ്റിയുടെ താഴത്തെ നിലയില്‍ ചായ ഉണ്ടാക്കാൻ സീന പോയിരുന്നു. തുടര്‍ന്നു തിരിച്ചു വരുത്താതിനാല്‍ മറ്റൊരു ജീവനക്കാരി താഴെ മുറിയില്‍ എത്തിയപ്പോഴാണു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടൻ പരിസരവാസികള വിളിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
Kannur

Post a Comment