നീലക്കുരുവി പോയി ഇനി എക്സ്; ട്വിറ്ററിൽ വൻ മാറ്റം

 


പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ പേര് മാറ്റി. ട്വിറ്റർ ഉടമയായ  ഇലോൺ മസ്കാണ് പേര് മാറുന്ന വിവരം അറിയിച്ചത്. ഇനിമുതൽ ട്വിറ്റർ ‘എക്സ്’ എന്നാണ് അറിയപ്പെടുക. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ഇതിന് പിന്നാലെ ട്വിറ്ററിന്റെ ലോഗോയും മാറിയിട്ടുണ്ട്. നിലവിലെ ലോഗോയായ ‘നീലക്കുരുവി’ ഇനിമുതൽ ഉണ്ടാകില്ല. ഇതിനുപുറമേ, ബാങ്കിങ് ഉൾപ്പെടെയുള്ള മറ്റു സേവനങ്ങളും ലഭ്യമാകുമെന്നാണ് വിവരം.

Post a Comment

Previous Post Next Post