കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ജൂലൈ 30 വരെ നിരോധിച്ചു

 


കണ്ണൂര്‍: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അപകട സാധ്യത ഒഴിവാക്കുന്നതിലേക്കായി ജില്ലയിലെ എല്ലാ കരിങ്കല്‍ ക്വാറികളുടേയും ചെങ്കല്‍ ക്വാറികളുടേയും പ്രവര്‍ത്തനം ജൂലൈ 30 വരെ നിര്‍ത്തിവെക്കാൻ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.


ക്രഷര്‍ അടക്കമുള്ള എല്ലാ മൈനിംഗ് അനുബന്ധ പ്രവര്‍ത്തനങ്ങളും 30 വരെ ദുരന്ത നിവാരണ നിയമം 2005, വകുപ്പ് 26, 30, 34 പ്രകാരം താത്കാലികമായി നിരോധിച്ചതായി ജില്ലാ കളക്ടരുടെ ഉത്തരവില്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post