പയ്യന്നൂരില്‍ യുവാവിന് കുറുക്കന്റെ കടിയേറ്റു; കാലില്‍ ആഴത്തില്‍ മുറിവ്

 


കണ്ണൂര്‍: ബൈക്കില്‍ യാത്ര ചെയ്ത യുവാവിന് നേരെ കുറുക്കന്റെ ആക്രമണം. കണ്ണൂര്‍ പയ്യന്നൂരില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് സംഭവം നടന്നത്.

പെരളം സ്വദേശി കെ രാജേഷിനെയാണ് കുറുക്കൻ ആക്രമിച്ചത്.


ഒറ്റയ്ക്ക് ബൈക്കില്‍ യാത്ര ചെയ്ത രാജേഷിന്റെ കാലിലാണ് കുറുക്കന്റെ കടിയേറ്റത്. യുവാവിന്റെ കാലില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജേഷിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

Previous Post Next Post