ആലക്കോട് :വീട്ടില്‍ ജോലിക്ക് വരുന്ന ചന്ദ്രികയെന്ന 52കാരിയെ അണിയിച്ചൊരുക്കി മണവാട്ടിയാക്കി മാറ്റിയിരിക്കുകയാണ് കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ജിന്‍സി രഞ്ജു. ചന്ദ്രിക ചേച്ചി ഒരുങ്ങി വന്നപ്പോഴേക്കും 25 കാരിയായ കല്ല്യാണപ്പെണ്ണായി മാറി. പണിയെടുക്കുന്നതിനിടെ വെറുതെ ചോദിച്ചതാണ് പോരുന്നോ കൂടെ എന്ന്. വന്നാൽ മേക്കപ്പിട്ട് തരോ എന്നായി മറുചോദ്യം. ഉടൻ കൂടെ കൂട്ടുകയായിരുന്നു ജിൻസി. വീഡിയോയും വൈറലാണ്. വീഡിയോ കാണാം.
'ഒരു ദിവസം ചേച്ചിയോട് ചുമ്മാ ചോദിച്ചതാണ് ഒന്ന് ഒരുക്കിയെടുക്കട്ടെ എന്ന്. ചേച്ചിയുടെ
മനസിലും ആഗ്രഹമുണ്ടായിരുന്നു. അവരുടെ
കല്ല്യാണസമയത്തൊന്നും ഇങ്ങനെ മേക്കപ്പ്
ചെയ്യലോ ഫോട്ടോഷൂട്ടോ ഒന്നുമില്ലായിരുന്നു.
അതൊക്കെ ചെയ്തു തരാം എന്ന്
പറഞ്ഞപ്പോൾ ചേച്ചിയും ഹാപ്പി ആയി
ജിൻസി പറയുന്നു.ചേച്ചിയെ ഒരുക്കിയെടുക്കാൻ
മണിക്കൂറെടുത്തു. വളരെ ആയിരുന്നു. പുതിയ
പെഡിക്യൂറുമെല്ലാം ഏകദേശം നാല്
ഡ്രൈ ആയ സ്കിൻ സ്റ്റൈലിൽ ഹെയറും
ചെയ്തു. ഒരു സുഹൃത്തിന്റെ വിവാഹനിശ്ചയത്തിന്റെ സാരിയാണ് ചേച്ചിയെ ഉടുപ്പിച്ചത്. ഞങ്ങൾ ആഭരണങ്ങൾ കല്ല്യാണാവശ്യത്തിനായി വാടകയ്ക്ക് നൽകാറുണ്ട്. ആ ആഭരണങ്ങൾ
ചേച്ചിയെ അണിയിപ്പിച്ചു. തലയിൽ പൂവും
ചൂടിയതോടെ ചേച്ചി ആളാകെ മാറി.
ഫോട്ടോഷൂട്ടിനായി കടയിൽ നിന്ന്
പുറത്തിറങ്ങിയപ്പോൾ എല്ലാവരും
അദ്ഭുതത്തോടെ നോക്കി. അത് ചന്ദ്രിക
ചേച്ചിയാണെന്ന് ആർക്കും വിശ്വസിക്കാൻ
കഴിഞ്ഞില്ല. ഫോട്ടോയിലെ പോസുകളൊന്നും
ഞങ്ങൾ പറഞ്ഞുകൊടുത്തതല്ല. എല്ലാം ചേച്ചി
തന്നെ കൈയിൽ നിന്ന് ഇട്ടതാണ്.
ജിൻസി പറയുന്നു.
'

Post a Comment