തളിപ്പറമ്പ-കൂർഗ് ബോർഡർ റോഡിൽ കൊച്ചു കുട്ടാപറമ്പിൽ സൈഡ് കെട്ട് ഇടിഞ്ഞ് വൻ അപകട ഭീഷണി



ആലക്കോട്: തളിപ്പറമ്പ-കൂർഗ് ബോർഡർ റോഡിൽ കൊച്ചു കുട്ടാപറമ്പിൽ സൈഡ് കെട്ട് ഇടിഞ്ഞ് വൻ അപകട ഭീഷണിയിലായി. കുട്ടാപറമ്പിനുംകൊച്ച് കുട്ടാ പറമ്പിനും ഇടയിൽ വലിയ വളവിൽ 10 മീറ്ററോളം ദൂരത്തിൽ മൂന്ന് മീറ്ററിലധികമുള്ള കരിങ്കൽ കെട്ടാണ് കനത്ത മഴയിൽ തകർന്നിട്ടുള്ളത്.അടിയന്തിര നടപടികൾക്കായി PWD അസിസ്റ്റൻ്റ് എഞ്ചിനീയറോട് ആവശ്യപ്പെട്ടതായി ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ചന്ദ്രശേഖരൻ പറഞ്ഞു 

Post a Comment

Previous Post Next Post