സംസ്ഥാനത്ത് ഇന്ന് 3 പനി മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് ഒരാളും തൃശൂരില്‍ 2 പേരുമാണ് മരിച്ചത്. സ്ത്രീകളാണ് തൃശൂരില്‍ പനി ബാധിച്ച് മരിച്ചത്. ഇരുവര്‍ക്കും എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. കുര്യച്ചിറ സ്വദേശി അനീഷ, നാട്ടികയിലുള്ള ബംഗാൾ സ്വദേശി ജാസ്മിൻ ബീവി എന്നിവരാണ്. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് കിരണ്‍ ബാബുവാണ്.

Post a Comment