സംസ്ഥാനത്ത് എലിപ്പനി വ്യാപനം രൂക്ഷം. ഒരു മാസത്തിനിടെ 27 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ മാസം എലിപ്പനി ബാധിതരുടെ എണ്ണമുയരുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. H1N1 കേസുകളും സംസ്ഥാനത്ത് കൂടുന്നുണ്ട്. ഒരു മാസത്തിനിടെ 217 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 13 പേര്‍ മരിച്ചു. ഒരു മാസത്തിനിടെ 1873 പേര്‍ക്കാണ് ചിക്കന്‍പോക്സ് ബാധിച്ചത്. വിവിധ തരത്തിലുളള പനികള്‍ പകരുന്നതിനാല്‍ സ്വയം ചികില്‍സ പാടില്ല.

Post a Comment