പി.എം കിസാന്റെ 14-ാം ഗഡു ജൂലൈ 28ന് അക്കൗണ്ടിലെത്തും



ദില്ലി: രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കായി പി.എം കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡു ജൂലൈ 28ന് കര്‍ഷകരുടെ അക്കൗണ്ടിലെത്തും.


അന്നേദിവസം രാജ്യത്തെ ഒൻപത് കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 2,000 രൂപ വീതം അയക്കുമെന്ന് പി.എം ഇവന്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.


14-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കുമെന്നാണ് വിവരം. ഈ പദ്ധതിയുടെ മുൻ ഗഡു ഫെബ്രുവരി 27 ന് കൈമാറിയിരുന്നു. പി.എം കിസാൻ പ്രകാരം, സര്‍ക്കാര്‍ ഒരു വര്‍ഷത്തില്‍ നിശ്ചിത ഇടവേളകളില്‍ യോഗ്യരായ എല്ലാ കര്‍ഷകര്‍ക്കും 6,000 രൂപ മൂന്ന് ഗഡുക്കളായി നല്‍കുന്നു.


ഈ പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഡിബിടി വഴിയാണ് കൈമാറുന്നത്. ഈ പദ്ധതിയിലൂടെ ചെറുകിട കര്‍ഷകര്‍ക്ക് നേരിട്ട് സഹായം എത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.


2019 ഫെബ്രുവരിയിലാണ് ഇത് സമാരംഭിച്ചത്. 13 ഗഡുക്കള്‍ ഇതുവരെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫര്‍ ചെയ്തിട്ടുണ്ട്. പി.എം കിസാൻ യോജനയില്‍ രജിസ്‌ട്രേഷൻ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in ല്‍ 'കിസാൻ കോര്‍ണര്‍' സന്ദര്‍ശിച്ച്‌ ഓണ്‍ലൈനായി ചെയ്യാം.


ഇതോടൊപ്പം, പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്നും ഇവിടെ പരിശോധിക്കാം. പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന്, ഇകെവൈസി നിര്‍ബന്ധമാണ്. 



Post a Comment

Previous Post Next Post