NEET-UG 2023: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 


തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET -UG (നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ) 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ https://neet.nta.nic.in  വെബ്സൈറ്റ് വഴി പരീക്ഷാഫലം അറിയാം. 


തമിഴ്നാട് സ്വദേശി പ്രബഞ്ചനാണ് ഒന്നാം റാങ്ക്. ആന്ധ്രാപ്രദേശില്‍നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തി രണ്ടാം റാങ്ക് നേടി. തമിഴ്നാട്ടില്‍നിന്ന് തന്നെയുള്ള കൗസ്തവ് ബൗരിയാണ് മൂന്നാം റാങ്ക് കരസ്ഥമാക്കിയത്. 


ആദ്യ അൻപത് റാങ്കുകാരില്‍ ഏക മലയാളി 23-ാം റാങ്ക് നേടിയ എ. എസ്.ആര്യയാണ്. ആദ്യ പത്ത് റാങ്കുകളില്‍ ഒൻപതും ആണ് കുട്ടികൾ നേടി. മേയ് ഏഴിനും ജൂണ്‍ ആറിനുമായിരുന്നു ഇത്തവണത്തെ നീറ്റ്-യുജി പരീക്ഷ


   

Post a Comment

Previous Post Next Post