പിഎം മുദ്രാ യോജന പദ്ധതിയുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേന്ദ്ര സർക്കാർ. പിഎം മുദ്രാ യോജന പദ്ധതിക്ക് കീഴില്‍ 20,55,000 രൂപ ലോണ്‍ അനുവദിക്കുന്നതായാണ് ഫോണിൽ സന്ദേശം ലഭിക്കുന്നത്. മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ലോണ്‍ യോഗ്യത ഉടനടി അറിയാനുള്ള ലിങ്ക് സഹിതമാണ് സന്ദേശം. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
പിഎം മുദ്രാ യോജനയുടെ പേരിലുള്ള മെസേജ് വ്യാജം
Alakode News
0

Post a Comment