പ്രമുഖ സിനിമ- നാടക നടൻ സിവി ദേവ് അന്തരിച്ചു

 


പ്രശസ്ത നാടക, സിനിമാ നടൻ സിവി ദേവ് അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. സദയം, ഈ പുഴയും കടന്ന്, മനസ്സിനക്കരെ, ഉള്ളം, ഉറുമ്പുകള്‍ ഉറങ്ങാറില്ല, സുഖമായിരിക്കട്ടെ, മിഴി രണ്ടിലും, ചന്ദ്രോത്സവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ യാരോ ഒരാൾ ആണ്. കോഴിക്കോട്ടെ നാടക വേദികളിലും സജീവമായിരുന്നു.

Post a Comment

Previous Post Next Post