യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; കാസര്‍ഗോഡ് യുവാവിനെ കുത്തികൊലപ്പെടുത്തി

 


കാസര്‍ഗോഡ്: യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തികൊലപ്പെടുത്തി. മധൂര്‍ അറംതോട് സ്വദേശി സന്ദീപ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കജംപാടി സ്വദേശി പവന്‍രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.


ഞായറാഴ്ച രാത്രിയോടെ കാസര്‍ഗോഡ് കജംപാടിയിലാണ് സംഭവം. സന്ദീപ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് കുത്തുകയായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.


സന്ദീപയുടെ ബന്ധുവായ യുവതിയെ പവന്‍രാജ് നിരന്തം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു. ഇത് സന്ദീപ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് നിഗമനം.

Post a Comment

Previous Post Next Post