മാറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്‌കറിയ നടത്തുന്നത് നല്ല മാധ്യമപ്രവര്‍ത്തനം അല്ലെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം.
മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് വി ജി അരുണിന്റെ പരാമര്‍ശം. മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. പി വി ശ്രീനിജൻ എംഎല്‍എയുടെ പരാതിയിലാണ് ഷാജനെതിരെ കേസെടുത്തത്
വ്യാജവാര്‍ത്തയുണ്ടാക്കി വ്യക്തിയാധിക്ഷേപം നടത്തുന്നുവെന്നായിരുന്നു പരാതി. വിവിധ വകുപ്പുകള്‍ പ്രകാരമാണ് എളമക്കര പോലീസ് ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തത്. നിരവധി വര്‍ഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പി വി ശ്രീനിജൻ പരാതിയില്‍ പറഞ്ഞിരുന്നു.

Post a Comment