തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരുന്ന സ്ത്രീയെ പാമ്പ് കടിച്ചു. ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പ് കടിയേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് അണലിയുടെ കടിയേറ്റത്. പാമ്പാണ് കടിച്ചതെന്ന് മനസിലായതോടെ ഉടൻ തന്നെ ചികിത്സ നൽകാനായി. ഗർഭിണിയായ മകൾക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു ലത. ചിത്രം: പ്രതീകാത്മകം
Post a Comment