തളിപ്പറമ്പിൽ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു

 


തളിപ്പറമ്പ്: തളിപ്പറമ്പിൽ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു. തളിപ്പറമ്ബ് തൃച്ചംബരത്തെ പ്രിയദര്‍ശനി മന്ദിരമാണ് തകര്‍ത്തത്.

അഞ്ചാംതവണയാണ് ഓഫീസിനു നേരെ ആക്രമണം നടക്കുന്നത്. അക്രമത്തിന് പിന്നില്‍ സി പി എം എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. ഫര്‍ണിച്ചറുകളും ഓഫീസ് ചില്ലുകളും പൂര്‍ണമായും അടിച്ചുതകര്‍ത്തു. ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ കു ത്തേറ്റുമരിച്ച എസ്‌എഫ്‌ഐ പ്രവര്‍ത്തകൻ ധീരജ് രാജേന്ദ്രന്റെ പേര് ചുമരില്‍ പെയിന്റ് ഉപയോഗിച്ച്‌ എഴുതിയിരുന്നു. 


ചെറിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോള്‍ പോലും തളിപ്പറമ്പിലെ ഓഫീസ് അടിച്ചുതകര്‍ക്കുന്നത് പതിവാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. പലതവണ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. നിലവില്‍ യാതൊരു രാഷ്ട്രീയ അക്രമസംഭവവും തളിപ്പറമ്ബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്ത് കാരണത്താലാണ് ഓഫീസ് അടിച്ചുതകര്‍ത്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post