ആലക്കോട്: മലയോര മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ദിശാദര്‍ശൻ നല്കുന്ന സംഭാവന വളരെ വലുതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.
ഇരിക്കൂര്‍ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാദര്‍ശൻ്റെ കരിയര്‍ എക്സ്പോയും മെറിറ്റ് അവാര്‍ഡ് വിതരണവും വായാട്ടുപറമ്ബ് സെൻ്റ് ജോസഫ് ഹയര്‍ സെക്കൻ്ററി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ മേഖലയില്‍ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ കുട്ടികള്‍ക്കും സീറ്റ് ഉറപ്പക്കും. വികസനത്തിന് രാഷ്ട്രീയമില്ലെന്നും സജീവ് ജോസഫ് എം.എല്‍.എ വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്കുമെന്നും മന്ത്രി പറഞ്ഞു. കാലഘട്ടത്തിൻ്റെ വിപത്തായ ലഹരിക്കെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടത്തിന് നാം തയ്യറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അഡ്വ.സജീവ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അനുഗ്രഹഭാഷണം നടത്തി.ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ മുഖ്യാതിഥിയായിരുന്നു. നടുവില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടം പള്ളി ,ജില്ല പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.കെ.രത്നകുമാരി ജില്ലാ പഞ്ചായത്ത് മെമ്ബര്‍മാരായ ടി.സി.പ്രിയ, തോമസ് വക്കത്താനം ,ലിസി ജോസഫ് ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍മാരായ ജോഷി കണ്ടത്തില്‍ ,എം.വി.വഹീദ,കൊയ്യം ജനാര്‍ദ്ദനൻ ,നടുവില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി.സീനത്ത്, മെമ്ബര്‍ സാലി ജോഷി, ആര്‍.ഡി ഡി. കെ.എച്ച് സാജൻ ,ഡി ഡി ഇ വി.എ.ശശീന്ദ്രവ്യാസ്, കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ മാത്യു ശാസ്താംപടവില്‍ ,പ്രധാനാധ്യപിക സോഫിയ ചെറിയാൻ, പി ടി എ പ്രസിഡണ്ട് പ്രകാശൻ പൂത്തേട്ട് എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങിന് സ്കൂള്‍ പ്രിൻസിപ്പാള്‍ ബിജു ജോസഫ് സ്വാഗതവും ദിശാദര്‍ശൻ കോര്‍ഡിനേറ്റര്‍ ഡോ.കെ.പി. ഗോപിനാഥൻ നന്ദിയും പറഞ്ഞു.

Post a Comment