കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവുനായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട 11 വയസുകാരൻ നിഹാൽ നൗഷാദിന്റെ ഖബറടക്കം ഇന്ന്. തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് കൈമാറുക. വിദേശത്തുള്ള പിതാവ് വിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, തെരുവുനായ ശല്യത്തിൽ നടപടി എടുക്കാത്തതിൽ പ്രദേശത്ത് പ്രതിഷേധം ഉയരുന്നുണ്ട്.

Post a Comment