സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും

 


2023 സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. നാളെ വൈകിട്ട് 3 മണിക്ക്‌ വാർത്താ സമ്മേളനത്തിലാണ് മന്ത്രി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക. 2023-24 അധ്യയന വർഷത്തെ സംസ്ഥാന എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 17 നാണ് നടന്നത്. മൂല്യനിർണ്ണയത്തിന് ശേഷം പ്രവേശനപരീക്ഷയുടെ സ്‍കോർ മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു.

Post a Comment

Previous Post Next Post