സംസ്ഥാനത്ത് പകര്‍ച്ച വ്യാധി വ്യാപനം രൂക്ഷം

 


സംസ്ഥാനത്ത് പകര്‍ച്ച വ്യാധി വ്യാപനം രൂക്ഷമായി തുടരുന്നതായുള്ള ഔദ്യോഗിക കണക്ക് പുറത്ത്. കേരളത്തില്‍ 11,329 പേര്‍ ഇന്നലെ പനിക്ക് ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

രണ്ട് പേര്‍ പനി ബാധിച്ച്‌ മരിച്ചു. 48 പേര്‍ക്ക് ഡെങ്കിപ്പനിയും അഞ്ച് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഏഴായി. പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് സ്വദേസി രാജനാണ് എലിപ്പനി ബാധിച്ച്‌ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Post a Comment

Previous Post Next Post