കണ്ണൂര്‍: നഗരത്തിലെ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും തലയ്ക്കടിയേറ്റ നിലയില്‍ ബോധരഹിതനായി കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകന്‍ ഷാജി ദാമോദരന്‍ ചികിത്സയ്ക്കിടെ മരിച്ചു.
കഴിഞ്ഞ മെയ് 17-ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പാപ്പിനിശേരി കരിക്കന്‍കുളം സ്വദേശി ഷാജി ദാമോദരനെ അതീവ ഗുരുതരമായ നിലയില്‍ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തിയത്.
മാരകായുധം കൊണ്ടു തലയ്ക്കടിയേറ്റു ബോധരഹിതനായ നിലയില്‍ കണ്ടെത്തിയ ഷാജിയെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് നില ഗുരുതരമായതിനെത്തുര്‍ന്ന് തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment