ഉള്ളി, ഇഞ്ചിവില കൂടി; നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

 


തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ചെറിയ ഉള്ളിയുടെയും ഇഞ്ചിയുടെയും വില ഇരട്ടിയായി.

കിലോയ്ക്ക് 70 രൂപയുണ്ടായിരുന്ന ഇഞ്ചിവില 180ലെത്തി. ചെറിയ ഉള്ളിക്ക് നാല്‍പത് രൂപയായിരുന്നു വില. ഇപ്പോള്‍ നാല്പത് രൂപ കൊടുത്താല്‍ അരക്കിലോ കിട്ടും. ജീരകം, വെള്ളക്കടല ഉള്‍പ്പെടെ സാധനങ്ങളുടെ വില കൂടിയിട്ടുണ്ട്.

വാങ്ങുന്ന സാധനത്തിന്‍റെ അളവ് കുറച്ചാണ് സാധാരണക്കാര്‍ വിലക്കയറ്റത്തെ നേരിടുന്നത്.

Post a Comment

Previous Post Next Post