ആലക്കോട്: ജൂൺ ഒന്ന് മുതൽ നാല് വരെ നടന്ന പഞ്ചഗുസ്തി മത്സരത്തിൽ രാജ്യത്തിന്റെ താരമായി ആലക്കോട് വായാട്ടുപ്പറമ്പ് സ്വദേശി തേരാംകുടിയിൽ റിജോഷിന്റെ മകൾ ക്രിസ്റ്റ മരിയ റിജോഷ്.
എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഏറ്റവും വിധക്തരായ പഞ്ചഗുസ്തി താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ക്രിസ്റ്റയുടെ വിജയ തേരോട്ടം എന്നത് എടുത്ത് പറയേണ്ട നേട്ടം ആണ്.
കസാക്കിസ്ഥാനിൽ നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്ക് ക്രിസ്റ്റ തിരഞ്ഞെടുക്കപ്പെട്ടു. ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇനി ഇന്ത്യയുടെ കൈ കരുത്തായി ക്രിസ്റ്റ മാറുന്ന ദിവസങ്ങളാണ്. ക്രിസ്റ്റയുടെ രാജ്യാന്ദ്ര വിജയത്തിന് വേണ്ടിയുള്ള പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് വീടും നാടും.


Post a Comment