കൂത്തുപറമ്പ്: പൂക്കോടിനടുത്ത് തൃക്കണ്ണാപുരത്ത് യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.
മാലൂര്‍ തോലമ്ബ്രയിലെ നൗഫല്‍ മൻസിലില്‍ മര്യാടൻ മുഹമ്മദ് നൗഫലിനെ (31) യാണ് കൂത്തുപറമ്ബ് ഇൻസ്പെക്ടര്‍ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മാലൂരിലെ നൗഫലിന്‍റെ ഭാര്യ വീടിന് സമീപത്തുനിന്നും ഇന്നലെ രാവിലെയാണ് ഇയാളെ പിടികൂടിയത്.
തൃക്കണ്ണാപുരത്തെ നടുക്കണ്ടി ഹൗസില്‍ ഷിമിയുടെ ഇരു കൈകള്‍ക്കുമാണ് ശനിയാഴ്ച ഇയാള്‍ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചത്. പോലീസ് കസ്റ്റഡിയിലെടുക്കുമ്ബോള്‍ നൗഫലിന്‍റെ കയ്യിലും ബ്ലേഡ് കൊണ്ട് മുറിഞ്ഞ പാടും രക്തക്കറയുമുണ്ടായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച ബ്ലേഡും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. ഫോറൻസിക് സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പ്രതിയെ പിടികൂടാൻ മാലൂര്‍ പൊലീസിന്‍റെ സഹായവുമുണ്ടായിരുന്നു. കൂത്തുപറമ്ബ് എസ്‌ഐ എബിൻ, പോലീസ് ഉദ്യോഗസ്ഥരായ മനീഷ്, നിഷാദ്, പ്രശോഭ്, മഹേഷ്, ഷൈജേഷ്, റഷീദ്, രാജേഷ് കുണ്ടൻചാലില്‍, നിഷാന്ത്, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment