പൃഥ്വിയുടെ ശസ്ത്രക്രിയ ഇന്ന്; 'താരത്തിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല'

 

 

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യങ്ങളൊന്നുമില്ല. വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു അപകടം. താരത്തെ ആദ്യം മറയൂരിലെ സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

Previous Post Next Post