കൊച്ചി: ആലുവ യുസി കോളേജിന് സമീപം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ആല്‍മരം ഒടിഞ്ഞ് വീണ് ഏഴ് വയസുള്ള കുട്ടി മരിച്ചു. വെള്ളാം ഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്ബാണ് ഒടിഞ്ഞ് വീണത്. കരോട്ടുപറമ്ബില്‍ രാജേഷിന്റെ് മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുകളില്‍ മരത്തിന്റെ കൊമ്ബ് ഒടിഞ്ഞ് വീഴുകയായിരുന്നു. അഭിനവിനൊപ്പം കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കുട്ടികള്‍ കളിക്കുന്നതിനിടെയാണ് മരക്കൊമ്ബ് പൊട്ടി വീണത്. അതു കണ്ട ആളുകള്‍ രണ്ട് കുട്ടികളെ ആശുപത്രിയിലെത്തിച്ചു. അതിന് ശേഷമാണ് അഭിനവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഭിനവിനെ മരത്തിനടിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. തലക്ക് പരിക്കേറ്റ അഭിനവ് ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരിച്ചിരുന്നു.
Post a Comment