തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍.
അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഇൻസ്പെക്ടര്‍മാരാണ്. ഡയറക്ടറേറ്റ് റെവന്യു ഇന്റലിജന്റ്സ് (ഡി.ആര്‍ ഐ)ആണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളം വഴി അടുത്ത കാലത്ത് നടന്ന സ്വര്‍ണ്ണ കള്ളക്കടത്തുകളില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും 4.8 കിലോ സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്തുനിന്ന് പിടിച്ചെടുത്തിരുന്നു. അതേദിവസം വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് സ്വര്‍ണം ക്ലിയര്‍ ചെയ്ത് കൊടുത്തതെന്നാണ് വിവരം.
സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്തു, ഇവരുടെ അറിവോടു കൂടി വിവിധ റാക്കറ്റുകള്‍ വഴി വരുന്ന സ്വര്‍ണം വിമാനത്താവളത്തിന് പുറത്ത് പരിശോധന കൂടാതെ എത്തിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 'ബലാത്സംഗം ചെയ്തു, നഗ്നദൃശ്യം പ്രചരിപ്പിച്ചു, ബ്ലാക് മെയില്‍'; മോഡലിന്‍റെ പരാതി, പരസ്യ ഏജൻസി ഉടമ പിടിയില്‍ അതേസമയം, സംഭവവുമായി ബന്ധപ്പെട്ട ഒരു ഓഡിയോ സന്ദേശം ലഭിച്ചിട്ടുണ്ട്. 80 കിലോ സ്വര്‍ണം തങ്ങള്‍ വഴി കടത്തിത്തന്നില്ലേ എന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ ചോദിക്കുന്നതെല്ലാം ഓഡിയോ സന്ദേശത്തിലുണ്ട്. കഴിഞ്ഞ കുറേ കാലമായി വിമാനത്താവളം വഴി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിവിധ റാക്കറ്റുകള്‍ സ്വര്‍ണം കടത്തിയെന്നാണ് പുറത്തുവരുന്നത്.
എന്നാല്‍ റാക്കറ്റുകള്‍ തമ്മിലുള്ള തര്‍ക്കമാണ് സ്വര്‍ണക്കടത്ത് പുറത്തുവരാൻ കാരണം. ഈ തര്‍ക്കമാണ് റെവന്യു ഇന്റലിജന്റ്സിന്റെ ശ്രദ്ധയില്‍ വരാനും അറസ്റ്റിലേക്ക് നയിക്കാനും കാരണമായത്. പ്രതികളെ വൈദ്യപരിശോധനയ്ക്കായി എറണാംകുളം ജനറല്‍ ആശുപത്രിയില്‍ ഹാജരാക്കി.
Post a Comment