കോഴിക്കോട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു


 

കോഴിക്കോട് തിരുവമ്ബാടിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ്, ഒരാള്‍ മരിച്ചു. തിരുവമ്ബാടി തോട്ടത്തിന്‍ കടവ് സ്വദേശി മുഹാജിര്‍ (45) ആണ് മരിച്ചത്.

രാവിലെ 11 മണിയോടെ തിരുവമ്ബാടി – തമ്ബലമണ്ണ – കോടഞ്ചേരി റോഡിലായിരുന്നു അപകടം.

മുഹാജിറിനൊപ്പം ഉണ്ടായിരുന്ന റഹീസിനെ, പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇരുവഴിഞ്ഞ് പുഴയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

Post a Comment

Previous Post Next Post